കൊതുക് കടിയേറ്റ് മടുത്തോ? പരിഹാരം ഈ ചെടികളിലുണ്ട്!
മഴക്കാലം വരവറിയിച്ചതോടെ കൊതുകുമെത്തിയിട്ടുണ്ട്. കൊതുകുകളെ തുരത്താനായി പലവിധ വഴികള്‍ പരീിച്ച് മടുത്തവരാകും നമ്മളില്‍ ഭൂരിഭാഗം പേരും. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പനി തുടങ്ങിയ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കതീതമായ പ്രദേശങ്ങളില്‍ കൊതുക് തടയല്‍ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ചില സസ്യങ്ങള്‍ നട്ടുവളര്‍ത്തി കൊതുകുകളെ തുരത്തിയാലോ അതെ, സംഭവം ഉള്ളതാണ്..
പൂന്തോട്ടത്തിലോ ചട്ടിയിലോ വീട്ടിനകത്തോ എവിടെ വേണമെങ്കിലും ഈ ചെടികള്‍ വളര്‍ത്താവുന്നതാണ്. കൊതുക് പമ്പ കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ കൊതുകിനെ അകറ്റുന്ന ചില സസ്യങ്ങള്‍ ഇതാ..
1. കലെഡുല
പോട്ട് മാരിഗോള്‍ഡ് എന്നറിയപ്പെടുന്ന പൂച്ചെടിയാണിത്. അലങ്കാരത്തിനൊപ്പം കൊതുകിനെയും തുരത്താന്‍ ഈ ചെടി നട്ടുവളര്‍ത്താവുന്നതാണ്. ചെടി പുറപ്പെടുവിക്കുന്ന കസ്തൂരി ഗന്ധമാണ് കൊതുകുകളെ അകറ്റുന്നത്.
2. നാരങ്ങ ബാം
ഇലകള്‍ ചതച്ചെടുക്കുമ്പോള്‍ നാരങ്ങയുടെ ഗന്ധം പുറപ്പെടുവിക്കുന്നതിലൂടെ പ്രസിദ്ധമാണ് ഈ ചെടി. ഇതിന്റെ ആകൃതിയും എല്ലാവരുടെും ശ്രദ്ധ ആകര്‍ഷിക്കും.
3. ലാവെന്‍ഡര്‍
എളുപ്പത്തില്‍ വളര്‍ത്താവുന്നതും, ആകര്‍ഷകവുമായ ലാവെന്‍ഡര്‍ ചെടിയുടെ പൂക്കള്‍ക്ക് എന്നും ആരാധകരേറെയാണ്. നമ്മളെല്ലാം ഇഷ്ടപെടുന്ന ഈ പുഷ്പങ്ങളുടെ സുഗന്ധം പക്ഷേ കൊതുകുകള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ കൊതുകുകളെ അകറ്റുന്നതിന് ഇവ വളര്‍ത്താം.
4. ഫ്‌ളോസ് ഫഌര്‍
കീടനാശിനികളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കൊമറിന്‍ (Coumarin) എന്നറിയപ്പെടുന്ന സംയുക്തം ഇതിലടങ്ങിയിട്ടുണ്ട്. ഇത് കൊതുകുകളെ ഈ പുഷ്പങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. ഈ പൂക്കളുടെ വലിപ്പം ചെറുതായ കാരണം താഴെ മണ്ണിനോട് ചേര്‍ത്ത് പടര്‍ത്തിയാണ് വളര്‍ത്തുന്നത്. ചട്ടിയില്‍ വളര്‍ത്താനും അനുയോജ്യമാണിത്.