വംശനാശ ഭീഷണി നേരിടുന്ന വില്വാദ്രി പശുക്കളെ സംരക്ഷിക്കാൻ സർക്കാർ പുത്തൻ പദ്ധതി ആവിഷ്കരിക്കുന്നു
വംശനാശ ഭീഷണി നേരിടുന്ന വില്വാദ്രി പശുക്കളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പുത്തൻ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിന്റെ വംശപരമ്പര നിലനിർത്താൻ കാളയുടെ ബീജം സംസ്ഥാന കന്നുകാലി വികസന ബോർഡ് സംരക്ഷിച്ചു, സൂക്ഷിച്ച് ക്ഷീരകർഷകർക്ക് നൽകുന്ന സംവിധാനമാണ് നിലവിൽ നടപ്പിലാക്കാൻ പോകുന്നത്. നവ കേരള സദസിൽ വച്ച് ക്ഷീര കർഷകനായ കുന്നംകുളം ചെമ്മണ്ണൂർ സ്വദേശി എ. കെ രമേഷ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
കാളകളുടെ ബീജം കെ.എൽ.ഡി ബോർഡിന്റെ ചാലക്കുടി, ധോണി എന്നീ ആർഎസ്ബികളിൽ ലഭ്യമാണെന്ന് കന്നുകാലി വികസന ബോർഡ് അറിയിച്ചു. വില്വാദ്രി പശുക്കളെ കാണപ്പെടുന്ന പ്രദേശങ്ങളിലെ എ. ഐ സെന്ററുകളിൽ നിന്നും കാളയുടെ ബീജം ലഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും കന്നുകാലി വികസന ബോർഡ് അറിയിച്ചിട്ടുണ്ട്.
Content summery : The state government is coming up with a new scheme to save the endangered Vilwadri cattle