ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കന്നുകാലി വളർത്തൽ പഠിക്കാൻ എ ഹെൽപ് പദ്ധതിയുമായി സർക്കാർ

09:01 PM Sep 21, 2024 IST | Agri TV Desk

മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കാനുള്ള സർക്കാരിന്റെ പുത്തൻ പദ്ധതിയാണ് എ ഹെൽപ്പ് ( അക്രഡിറ്റഡ് ഏജന്റ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈഫ്സ്റ്റോക്ക്) പ്രൊഡക്ഷൻ ). കുടുംബശ്രീ മുഖേനെ സർക്കാർ നടത്തിയ 42 ദിവസത്തെ പശു സഖി പരിശീലനം പൂർത്തിയാക്കിയ വനിതകളാണ് പദ്ധതിയുടെ സേവന ദാതാക്കളായി തിരഞ്ഞെടുക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 4019 പശു സഖിമാരാണ് ഉള്ളത്. ഇവർക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകും. 200 അധികം പേർക്ക് ഇതുവരെ പരിശീലനം നൽകിയിട്ടുണ്ട്.

Advertisement

A-HELP Scheme introduced by Animal Husbandary Department kerala to provide services at doorstep  of livestock farmers

പരിശീലന കേന്ദ്രത്തിൽ താമസിച്ച് 16 ദിവസത്തെ പരിശീലനം പൂർത്തിയാക്കി നാഷണൽ അക്കാദമി ഓഫ് ആർ എസ് ഇ ടി ഐ നടത്തുന്ന പരീക്ഷ ജയിച്ചാൽ മാത്രമേ പശു സഖികൾ ആയി മാറൂ. കർഷകർക്ക് മൃഗാശുപത്രികൾ മുഖേന ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാക്കാൻ ഇവർ സഹായിക്കും. പഞ്ചായത്തുകളിൽ ബോധവൽക്കരണ ക്യാമ്പുകൾ നടത്താനും കന്നുകാലികൾക്ക് വിരമരുന്നുകൾ വിതരണം ചെയ്യാനും ഇവരുടെ സേവനം ലഭ്യമാകും. മൃഗാരോഗ്യസംരക്ഷണം, കന്നുകാലികളുടെ പ്രത്യുൽപാദന പരിപാലനം, തീറ്റ, ശുദ്ധമായ പാലുൽപാദനം, സംസ്ഥാന സർക്കാരുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ, കന്നുകാലികളെ ഇൻഷൂര്‍ ചെയ്യാനും ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കാനും സൗകര്യമൊരുക്കൽ, രോഗപ്രതിരോധ കുത്തിവെപ്പിന് സഹായം നൽകൽ,കന്നുകാലികൾക്ക് ടാഗ് ഘടിപ്പിക്കൽ തുടങ്ങി പ്രവർത്തനങ്ങളിൽ ഇവർ മുഖ്യ പങ്കു വഹിക്കും.

A-HELP Scheme introduced by Animal Husbandary Department kerala to provide services at doorstep  of livestock farmers

Advertisement

Tags :
A HELP SchemeKerala Animal Welfare Department
Advertisement
Next Article