കൂണ്‍കൃഷിയില്‍ പരിശീലനം
05:02 PM Feb 05, 2025 IST | Agri TV Desk
തിരുവനന്തപുരം, കരമനയിൽ കേരള കാർഷികസർവകലാശാലയുടെ കീഴില്‍ പ്രവർത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ വച്ച് കൂൺ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി നടക്കുന്നു.
Advertisement
2025 ഫെബ്രുവരി 20 നാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 500 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള അവസാനതീയതി: ഫെബ്രുവരി 7. പങ്കെടുക്കുന്നവർക്ക് കേരള കാർഷിക സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446104347, 964521 9270
Advertisement
Content summery : A one-day training program on mushroom cultivation is being held at the Integrated Farming Systems Research Center under the Kerala Agricultural University in Karamana, Thiruvananthapuram.