For the best experience, open
https://m.agritv.live
on your mobile browser.
Advertisement

'തെങ്ങുകയറ്റ പരിശീലനം' എന്ന വിഷയത്തിൽ നാളികേര വികസന ബോർഡിന് കീഴിൽ പഠന ബാച്ച് ആരംഭിക്കുന്നു

05:12 PM Jan 20, 2025 IST | Agri TV Desk

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന നാളികേര വികസന ബോർഡിന്റെ ഒരു ബാച്ച് തെങ്ങ് കയറ്റ പരിശീലനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിങ് സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു. തിരുവനന്തപുരം,കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് പരിശീലനത്തിന് പങ്കെടുക്കാം.

Advertisement

പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2025 ഫെബ്രുവരി ഏഴിന് തിരുവനന്തപുരം വെള്ളായണി ആർടിടി സെന്ററിൽ പത്തുമണിക്കും അഞ്ചു മണിക്കും ഇടയ്ക്ക് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തെങ്ങ് കയറ്റ യന്ത്രം സൗജന്യമായി നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0471 24 81 763

Advertisement

Content summery : A study batch on coconut climbing training begins under the Coconut Development Board

Advertisement