For the best experience, open
https://m.agritv.live
on your mobile browser.
Advertisement

തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ‘ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

11:11 PM Nov 26, 2024 IST | Agri TV Desk

ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 ഡിസംബര്‍ 4, 5 തീയതികളില്‍ പത്തിലേറെ കുറവ പശുക്കളെ വളര്‍ത്തുന്നവരോ അതിനുള്ള സാഹചര്യം ഉള്ളവരോ ആയ ക്ഷീര കര്‍ഷകര്‍ക്കായി ‘ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2024 ഡിസംബര്‍ 3 തീയതി വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രവുമായി ഫോണ്‍മുഖേനയോ, ഇ -മെയില്‍ മുഖാന്തിരമോ മുന്‍കൂട്ടി രജിസ്റ്റേഷനായി ബുക്ക് ചെയ്യേണ്ടതാണ്.

Advertisement

Department of Dairy Development conducting Dairy Entrepreneurship through Scientific Cow Husbandry’

മേല്‍ പരാമര്‍ശിച്ച പ്രകാരം ബുക്ക് ചെയ്തവര്‍ 2024 ഡിസംബര്‍ 4 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് മുന്‍പായി പട്ടത്തുള്ള തിരുവനന്തപുരം ക്ഷീര പരിശീലനകേന്ദ്രത്തില്‍ എത്തി, പേര് നേരിട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിദിനം 150/- രൂപ ദിനബത്തയും, 2 ദിവസത്തേയ്ക്കും കൂടി ആകെ 100/- രൂപ യാത്രബത്തയും ലഭിക്കുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് – 20/- രൂപ പരിശീലനത്തില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ ആധാറിന്‍റെ പകര്‍പ്പ്. പരിശീലനത്തില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. (പകര്‍പ്പില്‍ അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി.കോഡും വ്യക്തമായി തെളിഞ്ഞിരിക്കണം). കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം, പി. ഒ. ഫോണ്‍ ഫോൺ : 0471-2440911 E-mail: principaldtctvm@gmail.com

Content summery : A training program on ‘Dairy Entrepreneurship through Scientific Cow Husbandry’ is being organized at the Thiruvananthapuram Dairy Training Center.

Advertisement

Tags :
Advertisement