ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ

05:55 PM Oct 15, 2024 IST | Agri TV Desk

വെള്ളായണി കാർഷിക സർവകലാശാലയിൽ ഒക്ടോബർ 16-17 തീയതികളിൽ 'ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. ലോക ഭക്ഷ്യ ദിനാഘോഷത്തിൽ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോർട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന സെമിനാർ ഭക്ഷ്യ ശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിടുന്നു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ. നോസോമി ഹാഷിമോട്ടോ ഉൾപ്പെടെയുള്ള വിഷയ വിദഗ്ധർ പ്രഭാഷണം നടത്തും.

Advertisement

A two-day national seminar on 'Innovative Strategies for Global Nutrition Security' will be organized at Vellayani Agricultural University

ദേശീയ അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രഭാഷകരുടെ വൈവിധ്യമാർന്ന പാനലിനൊപ്പം, പോഷകാഹാര സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നൂതന തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സെമിനാറുകൾ എന്നിവയും നടക്കും. ആഗോളതലത്തിൽ പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അറിവ് പങ്കിടൽ, പരസ്പരസഹകരണം എന്നിവയ്ക്കുള്ള വേദിയായി സെമിനാർ മാറും. കൂടുതൽ വിവരങ്ങൾക്ക് 9495118208 എന്ന നമ്പറിൽ ബന്ധപ്പെടുക.

A two-day national seminar on 'Innovative Strategies for Global Nutrition Security' will be organized at Vellayani Agricultural University on October 16-17.

Advertisement

Tags :
Innovative Strategies for Global Nutrition SecurityVellayani Agricultural University
Advertisement
Next Article