For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കതിരുവന്ന നെൽ ചെടികൾ പൂർണ്ണമായും നശിച്ചു, കടബാധ്യതയിൽ കർഷകർ

04:18 PM Sep 25, 2024 IST | Agri TV Desk

തൃശ്ശൂർ അളഗപ്പ നഗർ പഞ്ചായത്തിലെ പൂക്കോട് വണ്ണാത്തറ പച്ചളിപ്പുറം പാടശേഖരത്തിൽ കതിര് വന്ന ഏക്കർ കണക്കിന് നെൽ ചെടികൾ കരിഞ്ഞുണങ്ങി. കതിര് വന്നതിനു ശേഷം നെൽ ചെടികൾ നശിച്ചതിന്റെ കാരണം കർഷകർക്ക് വ്യക്തമല്ല.80 ഏക്കറോളം സ്ഥലത്തെ കൃഷിക്കാണ് ഇത്തരത്തിൽ നാശം സംഭവിച്ചിരിക്കുന്നത്.നെല്ലിന് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ലെന്ന് കൃഷിവകുപ്പ് അധികൃതരും അറിയിച്ചു.

Advertisement

In Pookode Vannathara Pachalipuram Padasekara of Alagappa Nagar Panchayat, Thrissur, acres of paddy plants were destroyed

പലരും വായ്പ എടുത്താണ് കൃഷി ചെയ്തിരിക്കുന്നത്.അതുകൊണ്ടുതന്നെ മൂപ്പ് എത്തുന്നതിനു മുൻപുണ്ടായ വിളനഷ്ടം കർഷകരെ കടക്കെണിയിൽ ആക്കിയിട്ടുണ്ട്. ഈ വിളനഷ്ടം കാരണം ഇൻഷുറൻസ് ക്ലെയിം പോലും ലഭിക്കില്ലെന്ന് ആണ് കർഷകരുടെ പരാതി.അടുത്ത തവണ നെൽകൃഷി ചെയ്യില്ലെന്നും കർഷകർ അറിയിച്ചു.

Advertisement

In Pookode Vannathara Pachalipuram Padasekara of Alagappa Nagar Panchayat, Thrissur, acres of paddy plants were destroyed

Tags :
Advertisement