അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം
പയര്‍വര്‍ഗത്തില്‍പ്പെട്ട ഒരു കുറ്റിമരമാണ് അഗത്തിച്ചീര. വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുള്ള അഗത്തിച്ചീര കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും.ഇതു വഴി രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സാധിക്കും.
വിത്തുപാകിയാണ് അഗത്തിച്ചീരയുടെ തൈ മുളപ്പിക്കുന്നത്. ഒരു മാസമാകുമ്പോള്‍ വെയില്‍ കിട്ടുന്നിടത്തേക്ക് തൈ മാറ്റി നടാം. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള പൂക്കളുള്ള ഇനങ്ങള്‍ അഗത്തിച്ചീരയ്ക്കുണ്ട്.
വെണ്ണീറ്, കമ്പോസ്റ്റ്, ചാണകം എന്നീ വളങ്ങള്‍ അഗത്തിച്ചീരയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
അഗത്തിച്ചീരയുടെ ഇലകളും പൂക്കളും വിത്തറകളും പയറുമണിയുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഇലയില്‍ നാര് കൂടുതലാണ്. ഇല ഉണക്കിപ്പൊടിച്ചാല്‍ ഗ്രീന്‍ ടീയായും ഉപയോഗിക്കാം. വിത്തറ, പൂവ് എന്നിവ കൊണ്ട് തോരനും മെഴുക്കുപുരട്ടിയും ഉണ്ടാക്കാം.
Content summery : agathi cheera farming tips