28 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ; കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം
കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം.കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും സംയുക്തമാക്കി നടപ്പാക്കി വരുന്ന വിള ഇൻഷുറൻസ് പദ്ധതിയാണിത്. 28 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ജൂൺ 30 വരെ ചേരാവുന്നതാണ്.
താത്പര്യമുള്ള കർഷകർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രസീത്, പാട്ടത്തിനാണ് കൃഷി ചെയ്യുന്നതെങ്കിൽ പാട്ടക്കരാർ, പ്രീമിയം തുകയുമായി ജനസേവ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രത്തിലോ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 57064 എന്നതിൽ ബന്ധപ്പെടുക.
ഇൻഷുറൻസ് പ്രീമിയം നൽകിയ ശേഷം പോളിസി കോപ്പി നിർബന്ധമായും കൈപ്പറ്റേണ്ടതാണ്. ഇൻഷുറൻസ് പോളിസിയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ( ഇൻഷുറൻസ് ചെയ്ത സ്ഥലത്തിന്റെ വിസ്തീർണം, വിള നിൽക്കുന്ന പഞ്ചായത്ത്, പ്രീമിയം തുക) കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഇതിന്റെ പൂർണ ഉത്തരവാദിത്തം കർഷകനായിരിക്കും.