ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഈ ആഴ്ചയിലെ പ്രധാന കാർഷിക പരിശീലന പരിപാടികൾ

12:28 PM Aug 19, 2022 IST | Agri TV Desk

 

Advertisement

ഈയാഴ്ചയിലെ വിവിധ ജില്ലകളിൽ നടത്തുന്ന കാർഷിക പരിശീലന പരിപാടികൾ ചുവടെ നൽകുന്നു

1. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഈ മാസം ഇരുപതാം തീയതി കൂൺ സംസ്കരണം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 8157877977

Advertisement

2. ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ഓഗസ്റ്റ് 22 മുതൽ 27 വരെയുള്ള തീയതികളിൽ ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തിൽ ആറ് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 20ന് മുൻപായി ഈ പരിശീലന കേന്ദ്രത്തിൽ 0471-2440911 എന്ന ഫോൺ നമ്പറിലോ നേരിട്ടോ രജിസ്റ്റർ ചെയ്യണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനത്തിന് എത്തുമ്പോൾ ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്രാബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -0471-2440911. അല്ലെങ്കിൽ principaldtctvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.

3. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ഈ മാസം ഇരുപത്തിനാലാം തീയതി 'മഴക്കാല പച്ചക്കറി കൃഷി' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0496-2966041 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

4. കാർഷിക സർവ്വകലാശാല, ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റ്, ഇൻസ്ട്രക്ഷൽ ഫാം വെള്ളാനിക്കരയിൽ വെച്ച് ഓഗസ്റ്റ് 23 മുതൽ 25 വരെ അക്വപോണിക്സ് കൃഷിരീതിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. വിവിധതരം അക്വപോണിക്സ് സിസ്റ്റം- രൂപകൽപനകൾ, നിർമ്മാണം, പ്രവർത്തന -ഉപയോഗ -പരിപാലന രീതികൾ, വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്ങും, നിയന്ത്രണമാർഗങ്ങളും, വളപ്രയോഗ മാർഗങ്ങൾ, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ 0471-2960079,9037033547.

 

5. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയോടനുബന്ധിച്ച് പരിശീലനകേന്ദ്രത്തിൽ ഈ മാസം 24, 25 തീയതികളിൽ മുട്ട കോഴി വളർത്തൽ, 26ന് കാടവളർത്തൽ, 29, 30 തീയതികളിൽ പശുവളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 0479-2457778, 0479-2452277 എന്ന ഫോൺ നമ്പറുകളിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.

6. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്യൂണിക്കേഷൻ സെൻററിൽ വച്ച് 'മൂല്യവർദ്ധിത പാലുൽപ്പന്നങ്ങൾ' എന്ന വിഷയത്തിൽ ഇന്നും നാളെയും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 0487-2370773, 9249850885 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

7. റബ്ബർ ബോർഡിൻറെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ്ങിൽ റബർ ഉൽപ്പന്ന നിർമ്മാണത്തിൽ കോട്ടയത്ത് വച്ച് നടത്തുന്ന മൂന്നുമാസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 23 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ കോഴ്സിലൂടെ റബ്ബർ കോമ്പൗണ്ടിങ്, ഉൽപന്ന നിർമ്മാണം, അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും പരിശോധന, ലാറ്റക്സ് ടെക്നോളജി തുടങ്ങിയവയിൽ പ്രാവണ്യം നേടാം. താല്പര്യമുള്ളവർ 0471-2353127 എന്ന നമ്പറിലോ, training@rubberboard.org.in എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

8. വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിങ് സെൻറർ, തിരുവനന്തപുരം ജില്ലയിലെ കർഷകർക്കും കർഷക കൂട്ടായ്മകൾക്കും ആയി ട്രാക്ടർ, ഞാറ് നടീൽ യന്ത്രം, പവർടില്ലർ, ഗാർഡൻ ടില്ലർ, മിനി ടില്ലർ കൂടാതെ വിവിധ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവയിൽ മൂന്നുദിവസം പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പൂർണമായ വിലാസവും ഫോൺ നമ്പറും സഹിതം rttctvpm@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ അയച്ചു നൽകുക. കൂടുതൽ വിവരങ്ങൾക്ക് 9383470314, 9383470415 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement
Next Article