ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കാര്‍ഷിക വികസന- ഭക്ഷ്യസംസ്‌കരണ ഉച്ചകോടി ജനുവരി 17, 18 തീയതികളില്‍    

01:09 PM Jan 14, 2025 IST | Agri TV Desk

 

Advertisement

സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ലിമിറ്റഡ്, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ, ഗ്രാന്‍ഡ് തോണ്‍ടണ്‍ ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'സുസ്ഥിര കാര്‍ഷിക വികസനം ഭക്ഷ്യ സംസ്‌കരണം - ഉന്നമന സമ്മേളനവും പ്രദര്‍ശനവും 2025 ഉച്ചകോടി ജനുവരി 17, 18 തീയതികളില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ബിസിനസ് സാധ്യതകള്‍ തുറക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പരിപാടി അഗ്രി എംഎസ്എംഇ കള്‍ , അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ കര്‍ഷക ഉത്പാദക സംഘടനകള്‍ എന്നിവരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്നു

Advertisement

സര്‍ക്കാര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ മേഖല എന്നിവിടങ്ങളിലെ വിവിധതലത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിച്ച വളര്‍ച്ച നേടുന്നതിനും, കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ കേരളത്തിന്റെ വളര്‍ച്ച സാധ്യതകള്‍ കേന്ദ്രീകരിച്ചു കാണിക്കുന്നതിനുള്ള ഒരു വേദിയായും ഈ പരിപാടി മാറും.

Agricultural Development and Food Processing Summit on January 17th and 18th

 

വ്യവസായ പ്രമുഖരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പാനല്‍ ചര്‍ച്ചകളും, സെമിനാറുകളും കൂടാതെ നൂതന കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സാങ്കേതിക വിദ്യകള്‍ , ഉല്‍പ്പന്നങ്ങള്‍ , സേവനങ്ങള്‍ എന്നിവയുടെ 100 പ്രദര്‍ശന സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കും.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജന്‍, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി ഡോ സുബ്രത ഗുപ്ത , കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബി .അശോക് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഉല്‍പ്പാദന നവീകരണങ്ങള്‍, വിളവെടുപ്പിന് ശേഷമുള്ള മൂല്യ ശൃംഖലകള്‍, സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനുള്ള മികച്ച രീതികള്‍ എന്നിവയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന സെക്ഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.

കാര്‍ഷിക ഭക്ഷണ മേഖലകളിലെ സംരംഭകര്‍ക്കായി മികച്ച രീതിയിലുള്ള സംസ്ഥാനതല പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, സംരംഭകര്‍ക്ക് പൊതു പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാക്കുക , നവോധന്‍, കേര തുടങ്ങിയ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സുസ്ഥിര വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കാന്‍ ഉച്ചകോടി ലക്ഷ്യമിടുന്നു.

എറണാകുളം പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ രാജാ സേതുനാഥ് (ചെയര്‍മാന്‍, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ), പ്രൊഫ. വി പത്മാനന്ദ് (പാര്‍ട്ണര്‍ ഗ്രാന്റ്‌തോണ്‍ടണ്‍ ഭാരത്), ഉമാ എസ് നായര്‍, (റീജിയണല്‍ ഡയറക്ടര്‍, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ), ബിന്ദു സി പി (ജെഡിഎ, ഡയറക്ടറേറ്റ്, കൃഷിവകുപ്പ്) എന്നിവര്‍ പങ്കെടുത്തു.

Content summery : Agricultural Development and Food Processing Summit on January 17th and 18th

 

Tags :
Agricultural Development and Food Processing Summit
Advertisement
Next Article