ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഇനി സബ്‌സിഡിയോടെ വാങ്ങാം

03:00 PM Jan 07, 2025 IST | Agri TV Desk

കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (എസ്.എം.എ.എം) പദ്ധതിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ നൽകി വരുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ, എസ്എച്ച്ജികൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രുപ്പകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ ഓൺലൈനായി ജനുവരി 15 മുതൽ http://agrimachinery.nic.in/index വെബ്സൈറ്റ് മുഖേന നൽകണം.

Advertisement

Agricultural machinery and equipment can now be purchased with subsidies

പദ്ധതിയെക്കുറിച്ചള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, കൃഷിഭവൻ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. ഇമെയിൽ: smamkerala@gmail.com.

Content summery : Agricultural machinery and equipment can now be purchased with subsidies

Advertisement

Tags :
SMAM scheme
Advertisement
Next Article