വാതംവരട്ടിയിൽ നിന്ന് നീരു വീക്കത്തിന് മരുന്ന്, കാർഷിക സർവകലാശാലയുടെ കണ്ടെത്തലിന് പേറ്റന്റ്
03:36 PM Apr 27, 2024 IST
|
Agri TV Desk
നമ്മുടെ പാതയോരങ്ങളിലും പറമ്പിലും കാണപ്പെടുന്ന ഒട്ടേറെ ഔഷധമൂല്യമുള്ള സസ്യമാണ് വാതംവരട്ടി. എന്നാൽ ഇപ്പോൾ ഈ സസ്യത്തിന്റെ ഔഷധമൂല്യം ശാസ്ത്രീയമായി അസ്ഥികളിലും പേശികളിലും ഉണ്ടാകുന്ന നീരുവീകത്തിന് ഈ ഔഷധസസ്യം ഉപയോഗപ്പെടുത്താം എന്നും കണ്ടെത്തിയിരിക്കുകയാണ് കാർഷിക സർവകലാശാല.
Advertisement
ഫിനെയ്ൽ പ്രപ്പനോയിഡ് എന്നാൽ രാസ സംയുക്തമാണ് ഈ ഔഷധസസ്യത്തിൽ നിന്ന് കാർഷിക സർവകലാശാല വിദഗ്ധർ വേർതിരിച്ചെടുത്തത്. ഈ സസ്യത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്ന ആക്ടീയോസൈഡ് നീല നിയന്ത്രണ ശേഷിയും അണുബാധ നിയന്ത്രണ ശേഷിയും ഉള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നീരും മുറിവും ഇല്ലാതാക്കുവാൻ ഈ ജൈവ സംയുക്തം ഉപയോഗപ്രദമാണ്. ആക്ടീയോസൈഡ് കൂടാതെ അർട്ടാമിനോസൈഡ് എന്ന രാസഘടകവും ഇതിൽ കണ്ടെത്തിയിട്ടുണ്ട്
Advertisement
Next Article