For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതി പ്രകാരം വായ്പ സഹായം ഇനി വ്യക്തികൾക്കും ലഭിക്കും

04:58 PM Oct 17, 2024 IST | Agri TV Desk

കേന്ദ്രസർക്കാരിന്റെ കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി( അഗ്രികൾച്ചർ ഇൻഫർ സ്ട്രക്ചർ ഫണ്ട്) പദ്ധതി പ്രകാരം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യമൊരുക്കാൻ ഇനിമുതൽ വ്യക്തികൾക്കും വായ്പ സഹായം നൽകും. വെർട്ടിക്കൽ ഫാമിംഗ്, പോളി ഹൗസ്, മഷ്റൂം ഫാമിങ്ങ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ യൂണിറ്റുകൾ ആരംഭിക്കാൻ കർഷകർക്ക് ധനസഹായം നൽകും. ഒരു യൂണിറ്റിന് പകുതിയുടെ 90% അല്ലെങ്കിൽ പരമാവധി രണ്ടുകോടി രൂപയാണ് പദ്ധതിയിൽ അംഗമായ ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കുക. 3% പലിശ സബ്സിഡി ലഭിക്കും. പദ്ധതി തുകയുടെ 10% അപേക്ഷകർ മുടക്കണം. 90% ബാങ്ക് നൽകും. 9 ശതമാനത്തിൽ അധികം പലിശ ബാങ്ക് വാങ്ങാൻ പാടില്ല. ഈ പലിശയുടെ 3% സബ്സിഡിയായി നാലുമാസത്തിലൊരിക്കൽ കർഷകന്റെ അക്കൗണ്ടിൽ എത്തും. ഇതിന് പുറമേ മറ്റു കേന്ദ്ര സംസ്ഥാന പദ്ധതികളുടെയും സബ്സിഡി ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താനാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കാർഷിക ഉത്പന്നങ്ങളുടെ പ്രാഥമിക സംസ്കരണം യൂണിറ്റുകൾ മാത്രമായിരുന്നു പദ്ധതി ആനുകൂല്യം ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം ഘട്ടത്തിൽ ഉൽപ്പന്നങ്ങളിൽ നിന്ന് ജ്യൂസും പഴുപ്പും ഉണ്ടാക്കുന്നത് വരെ പദ്ധതിയിൽ വരും.

Advertisement

Agriculture Infrastructure Development Fund

ഉദാഹരണത്തിന് വാഴയ്ക്ക പൊടിയാക്കുന്ന സംസ്കരണ യൂണിറ്റിന് നേരത്തെ ധനസഹായം ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ അത് ലഭിക്കും. ഡയറി, ഫിഷറീസ്, പൗൾട്രി തുടങ്ങിയ കാർഷികേതര പദ്ധതികൾക്ക് ആനുകൂല്യം ലഭിക്കില്ല. ഈ പദ്ധതി പ്രകാരം കെട്ടിടം, ശീതികരണ സംഭരണികൾ, സംഭരണ സംസ്കരണ യൂണിറ്റുകൾ എന്നിവ നിർമ്മിക്കാം. വായ്പ കാലാവധി രണ്ടുവർഷം മോറട്ടോറിയം ഉൾപ്പെടെ ഏഴു വർഷം. സ്വന്തം ഭൂമിയിൽ തുടങ്ങിയാൽ ആ ഭൂമിയുടെ രേഖകൾ നൽകണമെങ്കിലും സ്ഥലത്തിന്റെ മൂല്യം നോക്കിയല്ല വായ്പ തുക തീരുമാനിക്കുക. വാടക ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിൽ പത്തുവർഷത്തെ രജിസ്റ്റേഡ് കരാർ നിർബന്ധം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. പകുതിയുടെ ഭാഗമാകാൻ http://agriinfra.dac.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ നൽകണം.

Content summery : According to the Central Government's Agriculture Infrastructure Development Fund (Agriculture Infrastructure Fund) scheme, loan assistance will be provided to individuals to prepare infrastructure in the agricultural sector.

Advertisement

Tags :
Advertisement