കർഷകർക്ക് മികച്ച സാങ്കേതിക പരിശീലനം നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
മെച്ചപ്പെട്ട വിളവും ഉയർന്ന വിലയും ലഭിക്കുന്ന രീതിയിൽ കൃഷിയെ മാറ്റിയെടുക്കുന്നതിന് കർഷകർക്ക് സാങ്കേതിക പരിശീലനം പറഞ്ഞു. തളിപ്പറമ്പ് ആർ.എ.റ്റി.റ്റി.സി യുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടുന്ന കെട്ടിടത്തിന്റെയും കരിമ്പം ജില്ലാ ഫാമിന്റെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതി പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ നൽകേണ്ടത് ഫാമിന്റെ ഉത്തരവാദിത്വമാണെന്നും ഫാമിലെ പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സസ്യങ്ങളെ ചികിത്സിക്കാനുള്ള ക്ലിനിക്കുകളായി ലബോറട്ടറികൾ പ്രവർത്തിക്കും. പച്ചക്കറി ഉൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തയിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 89 പഞ്ചായത്തുകളുടെയും സോയിൽ ഫെർട്ടിലിറ്റി സ്റ്റാറ്റസിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിന്റെ സോയിൽ ഫെർട്ടിലിറ്റി മാപ്പ് മന്ത്രി പ്രകാശനം ചെയ്തു. പരിപാടിയിൽ മുതിർന്ന കർഷകർ ഉൾപ്പെടെയുള്ളവരെ ആദരിച്ചു.
Content summery : Agriculture Minister P Prasad said that farmers will be given better technical training