For the best experience, open
https://m.agritv.live
on your mobile browser.
Advertisement

മൂല്യവർധിത കൃഷിയുടെയും മൂല്യ വിളകളുടെയും പ്രോത്സാഹനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്.

12:41 PM Oct 09, 2024 IST | Agri TV Desk

ഉന്നത മൂല്യമുള്ള വിളകളുടെയും മൂല്യവർധിത കൃഷിയുടെയും പ്രോത്സാഹനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിളകളുടെ  ഉത്പ്പാദന ക്ഷമത വർധിപ്പിക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലും കൃഷിവകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കായാണ് ബയോ കൺട്രോൾ ലബോറട്ടറികൾ നിർമ്മിക്കുന്നത്. സെക്കൻഡറി അഗ്രികൾച്ചറിന് പ്രാധാന്യം നൽകിക്കൊണ്ട് കർഷകനെ സഹായിക്കുന്ന നിലപാടാണ് കൃഷി വകുപ്പിനുള്ളതെന്നും മന്ത്രി പറഞ്ഞു.

Advertisement

Agriculture Minister P Prasad said that promotion of high value crops and value added agriculture will be ensured

കാലാവസ്ഥ വ്യതിയാനം, കാട്ടുപന്നി, കീടങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപദ്രവം എന്നിവയെല്ലാം കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട വിത്തിനങ്ങളും കീടനാശിനികളും നൽകി ഇത്തരം സാഹചര്യങ്ങളിൽ കർഷകനെ സഹായിക്കുന്നതിന് ലബോറട്ടറി സംവിധാനത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.കൃഷി അറിവുകൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് തയ്യാറാക്കിയ കൃഷി ജാലകം കെ.വി.കെ പ്രസിദ്ധീകരണങ്ങളുടെ ക്യു ആർ കോഡ് ശേഖരം മന്ത്രി കർഷകർക്ക് സമർപ്പിച്ചു.

content summery : Agriculture Minister P Prasad said that promotion of high value crops and value added agriculture will be ensured

Advertisement

Tags :
Advertisement