ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ഗപ്പികളുടെ വർണലോകം ഒരുക്കുന്ന ആനീസ് ഗപ്പി ഫാം

12:12 PM May 04, 2020 IST | Agri TV Desk

ആരോഗ്യ കാരണങ്ങളാൽ പ്രവാസജീവിതം ഉപേക്ഷിച്ചു നാട്ടിൽ എത്തി , കേരളത്തിലെ മികച്ച ഗപ്പി ഫാമുകളിൽ ഒന്നായ ആനീസ് ഗപ്പി ഫാം പടുത്തുയർത്തിയ കഥ അനീസ് പറയുന്നു .

Advertisement

അസുഖം ബാധിച്ച് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അനീസ് ഹോബിയായിട്ടാണ് ഗപ്പി വളര്‍ത്തല്‍ ആരംഭിച്ചത്. അത് പിന്നീട് ഫാമായി മാറുകയായിരുന്നു. അതാണ് കോഴിക്കോട്ടെ ആനീസ് ഗപ്പി ഫാം.ജീവിതം പ്രതിസന്ധിയാലായിരുന്ന സമയത്ത് അനീസ് ഹോബിയായി തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് പറയാനുള്ളത് വിജയഗാഥയാണ്. പ്ലാസ്റ്റിക് ഷീറ്റുകളില്‍ സാധാരണ ഗപ്പികളെ വെച്ച് തുടങ്ങിയ ഈ സംരംഭം ഇന്നെത്തി നില്‍ക്കുന്നത് ഇന്ത്യയിലുടനീളമുള്ള ഫാമുകളിലേക്ക് ഗപ്പികളെ വിതരണം ചെയ്യുന്ന ഫാമായിട്ടാണ്.

തായ്‌ലാന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ നേരിട്ട് പോയാണ് ഗപ്പികളെ വാങ്ങുന്നത്. പ്രജനനം നടത്തി ഇവയെ ഇന്ത്യയില്‍ പല ഫാമുകളിലേക്ക് .ആനീസ് ഗപ്പി ഫാമില്‍ നിന്ന് കയറ്റിയയക്കുന്നു. ബംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത്, ചെന്നൈ എന്നിവിടങ്ങളിലാണ് കസ്റ്റമേഴ്‌സ് കൂടുതലുള്ളത്. ഇന്ത്യക്ക് പുറത്തേക്ക് തായ്‌ലാന്റ് വഴി അയയ്ക്കുന്നുണ്ട്.

Advertisement

ഗുണമേന്മ ഉറപ്പുവരുത്തുന്നതാണ് അനീസ് ഗപ്പി ഫാമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗുണമേന്മയുള്ള ഹൈ ബ്രാന്‍ഡ് ഫുഡും, വൃത്തിയും ഉറപ്പാക്കുന്നു.ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ തരം ഗപ്പികളെയും അനീസിന്റെ ഫാമില്‍ നിന്ന് ലഭിക്കും. ഗപ്പി വളര്‍ത്തലിനെ കുറിച്ച് പരിശീലനവും അനീസ് നല്‍കാറുണ്ട്.
കോഴിക്കോട് ഇയാടും കൊടുവള്ളിയിലുമാണ് ഇപ്പോള്‍ ഫാമുള്ളത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തും ഉടന്‍ ഫാം തുറക്കും.

കൃത്യമായി പഠിച്ചിറങ്ങി പരിപാലിച്ചാല്‍ വിജയിക്കാന്‍ കഴിയുന്ന സംരംഭമാണെന്ന് അനുഭവത്തില്‍ നിന്ന് അനിസ് ഉറപ്പു പറയുന്നു.

ആനീസ് ഗപ്പി ഫാം
Mob : 8590112244

Tags :
Annis guppy farmguppy farmVIDEO
Advertisement
Next Article