കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ നടത്തിവരുന്ന ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ നടത്തിവരുന്ന ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി അഞ്ചുമാസം, ഫീസ് 500 രൂപ. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് ഫീസ് നൽകേണ്ടതില്ല. പ്രായപരിധി 2025 ജനുവരി 1 ന് 25 വയസ്സ് കവിയരുത്. അപേക്ഷകർ 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്എസ്എൽസി/ തത്തുല്യ കോഴ്സ് പാസ്സായിരിക്കണം. VHSC പൗൾട്രി ഹസ്ബൻന്ററി പാസായവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രിൽ 15 വൈകിട്ട് 5 മണി. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ ‘ചിക്ക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് 2025’ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഫോൺ : 0471 2732918
അപേക്ഷ അയക്കേണ്ട മേൽവിലാസം: പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന്, പി ഒ.,തിരുവനന്തപുരം 695043.
ഇമെയിൽ – ptotvm.ahd@kerala.gov.in
Content summery : Applications are invited for the Chick Sexing and Hatchery Management Course 2025 conducted at Kudappanakunnu Livestock Management Training Center.