സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന മുട്ടക്കോഴി ഇൻറഗ്രേഷൻ പദ്ധതി അപേക്ഷകൾ ക്ഷണിക്കുന്നു
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) നടപ്പാക്കുന്ന മുട്ടക്കോഴി ഇൻറഗ്രേഷൻ പദ്ധതി (ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ നൽകി 45 ദിവസം പ്രായമാകുമ്പോൾ കോഴികളെ തിരിച്ചെടുക്കുന്ന പദ്ധതി) പ്രകാരം ഫാം നടത്താൻ താൽപ്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകൾ/കോഴിവളർത്തൽ കർഷകർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ മാനേജിംഗ് ഡയറകടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം-695024 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ്. അല്ലെങ്കിൽ kepcopoultry@gmail.com. എന്ന ഇ-മെയിൽ മുഖേന അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ – 9745870454
Content summery : Applications are invited for the Chicken Integration Project implemented by the State Poultry Development Corporation.