For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കാസർകോട് ജില്ലയിൽ കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ് ക്യാമ്പ് രണ്ടാംഘട്ടം; അപേക്ഷകള്‍ ക്ഷണിച്ചു

03:44 PM Nov 27, 2024 IST | Agri TV Desk

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടുഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കാസർകോട് ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വീസ് ക്യാമ്പുകളുടെ രണ്ടാംഘട്ടം ഡിസംബര്‍ രണ്ടാം വാരത്തില്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും, കര്‍ഷക സംഘങ്ങള്‍ക്കും ഡിസംബര്‍ ആറിനകം അപേക്ഷിക്കാം. മൈനര്‍ റിപ്പയറുകള്‍ക്കാവശ്യമായ സ്പെയര്‍ പാര്‍ടുകളുടെ വില പൂര്‍ണ്ണമായും സൗജന്യം (പരമാവധി 1000 രൂപ) ആയിരിക്കുന്നതാണ്. മറ്റ് റിപ്പയര്‍ പ്രവൃത്തികള്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ സ്പെയര്‍ പാര്‍ട്ട്സുകള്‍ ജിഎസ്ടി ബില്ല് പ്രകാരമുളള തുകയുടെ 25% സബ്സിഡി (പരമാവധി 2500/ രൂപ) അനുവദിക്കും. കൂടാതെ റിപ്പയര്‍ പ്രവൃത്തികള്‍ക്കാവശ്യമായ ലേബര്‍ ചാര്‍ജ്ജുകള്‍ക്ക് ജിഎസ്ടി ബില്ല് പ്രകാരമുളള തുകയുടെ 25ശതമാനം സബ്സിഡി (പരമാവധി 1000/രൂപ) യും അനുവദിക്കും. ബാക്കി തുക കര്‍ഷകന്‍ തന്നെ വഹിക്കണം.

Advertisement

Applications invited for Second phase of agricultural machinery service camp in Kasaragod district

2024-25 വര്‍ഷത്തില്‍ രണ്ടു ഘട്ടമായി 12 സര്‍വ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കാസറഗോഡ് കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. ഫോണ്‍- 9496164458, 9747841883, 9567894020, 9946419615.

Content summery : Applications invited for Second phase of agricultural machinery service camp in Kasaragod district

Advertisement

Tags :
Advertisement