പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, ബയോഫ്‌ളോക്ക് കുളം നിർമ്മിച്ച് മത്സ്യം വളർത്തുന്നതിന് പദ്ധതിയുടെ 40%രൂപ സബ്സിഡി നൽകും
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന ( പി.എം.എം.എസ്.വൈ)പദ്ധതി പ്രകാരം ഓരുജല ബയോഫ്‌ളോക്ക് കുളങ്ങളുടെ നിർമ്മാണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 0.1 ഹെക്ടർ (25 സെന്റ്), ബയോഫ്‌ളോക്ക് കുളം നിർമ്മിച്ച് മത്സ്യം വളർത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്.
Advertisement
Apply now for Pradhan Mantri Matsya Sampada Yojana
പദ്ധതി തുകയുടെ 40% രൂപ ഗുണഭോക്താവിന് സബ്സിഡിയായി നൽകും.താത്പര്യമുളള അപേക്ഷകർ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം.അവസാന തീയതി ഒക്‌ടോബർ ഏഴ്. ഫോൺ:വൈക്കം മത്സ്യഭവൻ ; 04829-291550, കോട്ടയം മത്സ്യഭവൻ ; 0481 - 2566823, പാലാ മത്സ്യഭവൻ 0482-2299151
Apply now for Pradhan Mantri Matsya Sampada Yojana