2023-24 വർഷങ്ങളിൽ റബർ കൃഷി ചെയ്തവർക്ക് ധനസഹായത്തിന് റബർ ബോർഡിന്റെ www.rubberboard.org.in എന്ന വെബ്സൈറ്റിൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
Advertisement
Apply Now for Rubber Farming Subsidy
25 സെന്റ് മുതൽ രണ്ടര ഏക്കർ വരെയുള്ള തോട്ടം ഉടമകൾക്ക് അർഹതയുണ്ട്. അപേക്ഷയോടൊപ്പം തോട്ടത്തിന്റെ സ്വയം തയ്യാറാക്കിയ പ്ലാൻ, ആധാർ ബന്ധിപ്പിച്ച ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പറും, ഐ എഫ് എസ് സി ഉൾപ്പെട്ട കോപ്പിയും, ആധാർ കോപ്പി, ഉടമസ്ഥ സർട്ടിഫിക്കറ്റ്, തൈ വാങ്ങിയ ബില്ല്, നോമിനി ഉണ്ടെങ്കിൽ അതിന്റെ രേഖ എന്നിവയും സമർപ്പിക്കണം. ഒന്നാം വർഷം തൈ വില ഉൾപ്പെടെ 30000 രൂപയും മൂന്നാം വർഷം പതിനായിരം രൂപയും ലഭിക്കും.
Content summery : Apply Now for Rubber Farming Subsidy