ലോക മണ്ണ് ദിനാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
04:29 PM Nov 18, 2024 IST
|
Agri TV Desk
എല്ലാമത്സരങ്ങളും നവംബര്‍ 23 ശനിയാഴ്ച രാവിലെ 9.30 മുതലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. മത്സരാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ നവംബര്‍ 21 വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് മുന്‍പായി ഓഫീസ് ഇ-മെയില്‍ (adssalappuzha@gmail.com) മുഖാന്തിരമോ ഓഫീസ് ഫോണ്‍ 0477 2236293/9495496266 വഴി നേരിട്ടോ അറിയിക്കണം. മത്സരാര്‍ത്ഥികള്‍ക്ക് വരയ്ക്കുവാനുള്ള ചാര്‍ട്ട് പേപ്പറും ഉപന്യാസ രചനയ്ക്കുള്ള പേപ്പറും സംഘാടകര്‍ നല്‍കും. മറ്റ് അവശ്യസാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അതത് സ്‌കൂളിന്റെ ഐഡികാര്‍ഡുമായി വരേണ്ടതാണ്. മത്സരങ്ങളില്‍ ഒന്ന്, രണ്ട്്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. അന്താരാഷ്ട്ര മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് സമ്മാനദാനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ഇന്ദിര ജംഗ്ഷന് പടിഞ്ഞാറുവശം ടൈനി ടോട്‌സ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ ഓഫീസുമായി ബന്ധപ്പെടാം.
അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ആഭിമുഖ്യത്തില്‍ പെയിന്റിംഗ് (ജലച്ചായം), ഉപന്യാസരചന(മലയാളം) മത്സരങ്ങള്‍ നടത്തും. പെയിന്റിംഗ് മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും ഉപന്യാസരചനയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്കും മത്സരിക്കാം. ഓരോ ഇനത്തിലും ജില്ലയിലെ ഓരോ സ്‌കൂളില്‍ നിന്നും മൂന്ന് മത്സരാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കാം.
Advertisement
എല്ലാമത്സരങ്ങളും നവംബര്‍ 23 ശനിയാഴ്ച രാവിലെ 9.30 മുതലാണ് സംഘടിപ്പിച്ചിരിക്കുന്നത്. മണ്ണ്, പ്രകൃതി, പരിസ്ഥിതി എന്നിവയോടനുബന്ധിച്ച വിഷയങ്ങളിലാണ് മത്സരം. മത്സരാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ നവംബര്‍ 21 വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് മുന്‍പായി ഓഫീസ് ഇ-മെയില്‍ (adssalappuzha@gmail.com) മുഖാന്തിരമോ ഓഫീസ് ഫോണ്‍ 0477 2236293/9495496266 വഴി നേരിട്ടോ അറിയിക്കണം. മത്സരാര്‍ത്ഥികള്‍ക്ക് വരയ്ക്കുവാനുള്ള ചാര്‍ട്ട് പേപ്പറും ഉപന്യാസ രചനയ്ക്കുള്ള പേപ്പറും സംഘാടകര്‍ നല്‍കും. മറ്റ് അവശ്യസാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ അതത് സ്‌കൂളിന്റെ ഐഡികാര്‍ഡുമായി വരേണ്ടതാണ്. മത്സരങ്ങളില്‍ ഒന്ന്, രണ്ട്്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. അന്താരാഷ്ട്ര മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് സമ്മാനദാനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ഇന്ദിര ജംഗ്ഷന് പടിഞ്ഞാറുവശം ടൈനി ടോട്‌സ് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ ഓഫീസുമായി ബന്ധപ്പെടാം.
Content summery : As part of International Soil Day celebrations, Alappuzha District Soil Exploration and Soil Conservation Department will conduct painting (watercolour) and essay writing (Malayalam) competitions.
Advertisement
Next Article