തെങ്ങ് വൃത്തിയാക്കി മരുന്നു തളിക്കുന്നതിന് കൃഷിഭവൻ വഴി കർഷകർക്ക് സഹായം
04:31 PM Oct 03, 2024 IST | Agri TV Desk
കിഴക്കമ്പലം സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാവാരം പദ്ധതി പ്രകാരം തെങ്ങിന് മരുന്നു തളിക്കുന്നതിന് കിഴക്കമ്പലം കൃഷിഭവൻ പരിധിയിൽപ്പെട്ട കർഷകർക്ക് അപേക്ഷിക്കാം.
Advertisement

ഒരു തെങ്ങ് വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 75 രൂപയാണ് ഗുണഭോക്തൃ വിഹിതം. താല്പര്യമുള്ള കർഷകർ തന്നാണ്ട് കരമടച്ച രസീതും, ആധാറും, അവയുടെ പകർപ്പും സഹിതം 30ന് മുൻപായി കിഴക്കമ്പലം കൃഷി ഓഫീസിൽ അപേക്ഷ നൽകണം.
Advertisement