ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കോളിഫ്ലവറിനെ കീടങ്ങൾ അക്രമിക്കുന്നുവോ? തുരത്താൻ വഴിയുണ്ട്...

03:52 PM Jul 04, 2024 IST | Agri TV Desk

ഫലം നൽകാൻ അൽപം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. എന്നിരുന്നാലും കോളിഫ്ലവർ കൃഷി ചെയ്യുന്ന നിരവധി കർഷകരാണുള്ളത്. അവയെ ബാധിക്കുന്ന ചില രോഗങ്ങളെ അറിഞ്ഞിരിക്കാം..

Advertisement

ഇലകളില്‍ സുഷിരങ്ങള്‍ കാണപ്പെടുകയോ വാടിപ്പോകുകയോ കോളിഫ്‌ളവറിന് നിറംമാറ്റം സംഭവിക്കുകയോ ചെയ്താല്‍ കീടങ്ങള്‍ ആക്രമിക്കുന്നതായി മനസിലാക്കാം. ചില കീടങ്ങള്‍ വേരുകളെയും ആക്രമിച്ച് ചെടിയെ നശിപ്പിക്കാം.

നീരൂറ്റിക്കുടിക്കുകയും ഇലകളും പൂമൊട്ടുകളും ഭക്ഷിക്കുകയും ചെയ്യുന്ന മുഞ്ഞയെ കരുതിയിരിക്കണം. ഇലകളുടെ അടിഭാഗത്ത് ഈ കീടങ്ങളുടെ മുട്ടകള്‍ കാണുകയാണെങ്കില്‍ വെള്ളം തെറിപ്പിച്ച് ഇലകള്‍ കഴുകി മുട്ടകളെ ഒഴിവാക്കാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ വേപ്പെണ്ണ ഉപയോഗിക്കാം.

Advertisement

കാബേജ് ലൂപ്പര്‍ എന്നൊരിനം കീടവും പൂര്‍ണവളര്‍ച്ചയെത്തിയ ചെടികളെ ആക്രമിച്ച് നശിപ്പിക്കാറുണ്ട്. പൂമൊട്ടുകളെയും ഇത് ആക്രമിക്കും. ജൈവരീതിയില്‍ ബാസിലസ് തുറിന്‍ജെന്‍സിസ് ഉപയോഗിച്ചുള്ള ചികിത്സയാണ് ഈ പ്രശ്‌നത്തിന് പരിഹാരമായി നിര്‍ദേശിക്കുന്നത്. ഉപകാരികളായ പ്രാണികളെ നശിപ്പിക്കാതെ തന്നെ കീടങ്ങളെ കൊല്ലാന്‍ ഈ മാര്‍ഗത്താല്‍ കഴിയും.

മറ്റൊരു ഉപദ്രവകാരിയായ കീടമാണ് കാബേജ് മോത്ത്. ചില കീടനാശിനികളെ പ്രതിരോധിച്ച് ചെടികളെ ആക്രമിക്കാന്‍ കഴിവുള്ള കീടമാണിത്. വേപ്പെണ്ണയും ബാസിലസ് തുറിന്‍ജെന്‍സിസുമെല്ലാം ഉപയോഗിച്ചാലും ഈ കീടത്തെ ഫലപ്രദമായി തുരത്താന്‍ കഴിഞ്ഞെന്നുവരില്ല.

കാബേജ് റൂട്ട് ഫ്‌ളൈ എന്നൊരിനം ഈച്ചയാണ് കോളിഫ്‌ളവറിനെ ആക്രമിക്കുന്ന മറ്റൊരു കീടം. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ മണ്ണ് കുഴിച്ചുനോക്കി വേരുകള്‍ പരിശോധിച്ച് ആക്രമിക്കപ്പെട്ട ചെടികളെ നശിപ്പിച്ചുകളയണം. നെമാറ്റോഡുകള്‍ ഉപയോഗിച്ച് മണ്ണിലെ കീടങ്ങളെ തുരത്താനും ശ്രമം നടത്താം. വെള്ളീച്ചയും കോളിഫ്‌ളവറിനെ ആക്രമിക്കാറുണ്ട്.

be aware of pests that attack cauliflower

Tags :
cauliflowerpesticides
Advertisement
Next Article