For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

07:06 PM Jun 09, 2025 IST | Agri TV Desk

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇതുകൂടാതെ കുരങ്ങനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന് കേരളത്തിന്റെ ആവശ്യവും പരിഗണിക്കാനാവില്ല എന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.

Advertisement

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആനയും കടുവയും സംരക്ഷിത പട്ടികയിൽ തുടരും. വന്യജീവി സംഘർഷത്തിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി ഉയർത്തിയത്. കേരളം അവകാശങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണ് ഉള്ളതെന്നും ബാക്കി എല്ലാ സംസ്ഥാനങ്ങളും ഇത് വിനിയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement

Content summery : Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

Tags :
Advertisement