ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൂട് മത്സ്യ കൃഷിയിൽ വിജയം കൊയ്ത് അനൂപ്

10:49 PM Feb 17, 2021 IST | Agri TV Desk

എറണാകുളം ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് നിവാസിയായ അനൂപ് സെബാസ്റ്റ്യൻ അഞ്ചുവർഷമായി കൂട് മത്സ്യകൃഷിയിൽ സജീവമാണ്. കാളാഞ്ചി,  ചെമ്പല്ലി,  കരിമീൻ  എന്നീയിനങ്ങളിലുള്ള മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. പുഴയിലെ കൂട് മത്സ്യകൃഷിയായതിനാൽ എയറേഷൻ പ്രശ്നങ്ങളോ  ഇടയ്ക്കിടയ്ക്ക് വെള്ളം മാറ്റേണ്ട ബുദ്ധിമുട്ടോയില്ലെന്ന് അനൂപ് പറയുന്നു സാധാരണ കുളങ്ങളിൽ വളർത്തുന്നതിനേക്കാൾ തൂക്കവും ലഭിക്കും. 7-8 സെന്റീമീറ്റർ വലിപ്പമുള്ള കാളാഞ്ചിക്കുഞ്ഞുങ്ങളെ ഒമ്പത് മാസം കൊണ്ടാണ് വളർത്തി വില്പനയ്ക്ക് തയ്യാറാക്കുന്നത്. ലുലു മാൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഫിഷ് സ്റ്റാളുകൾ എന്നിവിടങ്ങളിലാണ് അനൂപ് സാധാരണയായി മത്സ്യം വിറ്റഴിക്കുന്നത്. കൂട് മത്സ്യ കൃഷിയുടെ കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.

Advertisement

Tags :
VIDEO
Advertisement
Next Article