അതിതീവ്ര മഴയും, അഴുകൽ രോഗവും - ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു
03:11 PM Jul 15, 2025 IST | Agri TV Desk
ഏലം കർഷകർക്ക് നിരാശ.. അതിതീവ്ര മഴയും, അഴുകൽ രോഗവും കാരണം ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു. ഇടുക്കിയിൽ 30% വരെ ഉൽപാദനം കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത്. വില 2500 മുതൽ 2700 വരെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഉണ്ടായ കനത്ത മഴയും കാറ്റും ഏലകർഷകർക്ക് തിരിച്ചടിയായി മാറി.
Advertisement

അതിതീവ്ര മഴയായതുകൊണ്ട് അഴുകൽ രോഗവും വ്യാപകമാണ്. അതിശക്തമായ കാറ്റ് വരുന്നതിനാൽ ഏലത്തട്ടകൾ നിലംപൊതിക്കുന്നു. മേൽ മണ്ണ് ഒലിച്ചു പോകുന്നത് വളക്കൂറ് നഷ്ടമാക്കുകയും വിളവ് കുറയ്ക്കുകയും ചെയ്യുന്നു.
Advertisement