For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കശുമാവ് കൃഷിയിൽ ഒരു കൈ നോക്കിയാലോ? അത്യുത്പാദന ശേഷിയുള്ള അഞ്ച് ഇനങ്ങൾ

12:29 PM Jun 19, 2024 IST | Agri TV Desk

അൽപം ശ്രദ്ധ നൽകിയാൽ മികച്ച വിളവ് നൽകുന്ന നാണ്യവിളയാണ് കശുമാവ്. പോഷക സമ്പന്നമായ കശുവണ്ടി പരിപ്പിന് അന്താരാഷ്ട്ര വിപണിയിൽ പോലും ആവശ്യക്കാറേയാണ്. കശുവണ്ടി തോടിൽ നിന്നെടുക്കുന്ന എണ്ണ വാർണിഷ്, പെയിൻ്റ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നു.

Advertisement

വിത്തുകൾ നട്ടാണ് പ്രധാനമായും ഇവയുടെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്കായി ബഡ്ഡ് ചെയ്ത തൈകളാണ് മികച്ച ഫലം നൽകുക. ഒരടി ആഴവും സമചരുതവുമുള്ള കുഴികൾ നടീലിന് തയ്യാറാക്കണം.

കുഴികളിൽ അര കിലോ കുമ്മായം മണ്ണിളക്കി ഇടണം. 12 ദിവസത്തിന് ശേഷം തൈ നടുന്നതിനൊപ്പം നാല് കിലോ ചാണകപ്പൊടിയിട്ട് കുഴി മുടണം. അര കിലോ വേപ്പിൻ പിണ്ണാക്കും കാൽ കിലോ എല്ലുപ്പൊടിയും ഇടുക. വളർന്ന് തുടങ്ങുമ്പോൾ പ്ലാസ്റ്റിക് കവർ മാറ്റി, ഒട്ടിച്ച തണ്ടിനടിയിൽ കിളിർക്കുന്ന എല്ലാ മുളകളും മാറ്റണം.

Advertisement

അത്യുത്പാദന ശേഷിയുള്ള ചില കശുമാവ് ഇനങ്ങളിതാ..

1. പ്രിയങ്ക: ഡിസംബർ-ജനുവരി മാസങ്ങളിൽ പുഷ്പിക്കുന്ന ഇനം. ഒരോ മരത്തിൽ നിന്നും 15 കിലോ വിളവ് നൽകുന്നു. 1995-ല്‍ ആനക്കയം ഗവേഷണ കേന്ദ്രത്തിലാണ് ഈ അഇനം വികസിപ്പിച്ചത്.

2. ധന: നവംബര്‍- ജനുവരി മാസത്തില്‍ പുഷ്പിക്കുന്നു. ഓരോ മരത്തിൽ നിന്നും 10.7 കിലോ വിളവ് നൽകുന്നു. 1993-ല്‍ കാർഷിക സർവകലാശാല മാടക്കത്തറ നിന്നും പുറത്തിറക്കിയ ഇനം.

3. കനക: നവംബര്‍- ജനുവരി മാസത്തില്‍ പുഷ്പിക്കുന്നു. ഓരോ മരത്തിൽ നിന്നും 13 കിലോ വിളവ് നൽകുന്നു. 1993-ൽ കാർഷിക സർവകലാശാല മാടക്കത്തറയിൽ നിന്ന് പുറത്തിറക്കി.

4. ദാമോദര്‍: കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിച്ച സങ്കര ഇനം. നേരത്തെ പുഷ്പിക്കുകയും നേരത്തെ വിളവു തരുകയും ചെയ്യുന്നു. താരതമ്യേന പ്രതിരോധശക്തിയുള്ള ഇനമാണ്. ഒരു മരത്തിൽ നിന്ന് 14 കിലോ വിളവ് ലഭിക്കും.

5. ശ്രീ: നേരത്തെ പുഷ്പിക്കുന്നു. പ്രതിവർഷം 23.78 കിലോ വിളവ് നൽകുന്നു. സ്വർണ മഞ്ഞ നിറത്തിലെ കശുമാങ്ങ നൽകുന്നു. ആനക്കയത്ത് വികസിപ്പിച്ച ഇനമാണിത്. മികച്ച പ്രതിരോധ ശേഷി

Content Highlights: High yielding cashew varieties

Tags :
Advertisement