മികച്ച വിളവ് നൽകുന്ന പുതിയ മരിച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
മികച്ച വിളവ് നൽകുന്നതും രോഗപ്രതിരോധശേഷി കൂടുതലുമുള്ള പുതിയ മരിച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. സി. ടി. സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സൂസൻ ജോൺ ആണ് പുതിയ ഇനങ്ങൾ പുറത്തിറക്കിയത്. ശ്രീ അന്നം, ശ്രീ മന്ന എന്നിങ്ങനെ പേരിട്ടിരിക്കുന്ന മരിച്ചീനി ഇനങ്ങൾ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാൻ സാധിക്കുന്നതും, കൂടുതൽ വിളവ് നൽകുന്നതും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഹെക്ടറിൽ 30 മുതൽ 40 ടൺ വരെ വിളവ് ലഭിക്കാം. 25:12:5:25 എന്ന അനുപാതത്തിൽ നൈട്രജൻ,ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയാണ് വളങ്ങൾ പുതിയ ഇനങ്ങൾക്ക് വേണ്ടത്. ഇതേ വിളവ് ലഭിക്കാൻ മറ്റുള്ളവയ്ക്ക് 4 ഇരട്ടി വളപ്രയോഗം വേണ്ടിവരും.ശ്രീ അന്നം വിളവെടുത്ത് ഒരാഴ്ചയോളവും ശ്രീ മന്ന വിളവെടുത്ത കഴിഞ്ഞു മൂന്നു ദിവസത്തോളം കേടുകൂടാതെ ഇരിക്കും. ഈ വകഭേദങ്ങളുടെയും മരിച്ചീനിയുടെ കമ്പ് 2025 ഏപ്രിൽ മുതൽ സി. ടി.സി ആർ.ഐ ശ്രീകാര്യം ഓഫീസിൽ നിന്ന് കർഷകർക്ക് ലഭ്യമാകും.
Content summery : Central Tuber Research Center with new high-yielding varieties of Tapioca