ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

04:56 PM Jun 25, 2025 IST | Agri TV Desk

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചിക്ക് സെക്‌സിംഗ് കോഴ്‌സിന്റെയും സ്‌കില്‍ ടു വെന്‍ച്വര്‍ പ്രോജക്ടിന്റെയും ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ സംരംഭക-തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയത്തിനും അനുബന്ധ പഠനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Advertisement

ചിക്ക് സെക്‌സിംഗ് എന്നറിയപ്പെടുന്ന  ലിംഗനിര്‍ണയ കലയില്‍ പ്രാവീണ്യമുള്ളവര്‍ നന്നേ കുറവാണ്. അതിനാല്‍ ഇതിന് ജോലിസാധ്യതയേറുന്നു. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കോഴി ഫാമുകള്‍ പൂട്ടിപ്പോയതോടെ വര്‍ഷങ്ങളായി ചിക്ക് സെക്‌സിംഗ് പഠനം മുടങ്ങിക്കിടക്കുകയായിരുന്നു. പ്രോട്ടോക്കാള്‍ പാലിച്ച് ഫാമുകള്‍ ഒന്നൊന്നായി തുറക്കുവാന്‍ തീരുമാനിച്ചതോടെയാണ് ചിക്ക് സെക്‌സിംഗ് കോഴ്‌സ് വീണ്ടും ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Advertisement

കുടപ്പനക്കുന്ന് റീജിയണല്‍ പൗള്‍ട്രി ഫാമും വെള്ളനാട് വി.എച്ച്.എസ്.ഇ യും സംയുക്തമായാണ് ചിക്ക് സെക്‌സിംഗ് പരിശീലനവും സ്‌കില്‍ ടു വെന്‍ച്യുര്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നത്. ചിക്ക് സെക്‌സിംഗ് സ്‌കൂളില്‍ അഞ്ചു മാസം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കേണ്ടത്. ഇത്തവണ 24 വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുവാനാണ് സൗകര്യമൊരുക്കിരിക്കുന്നത്. ഇതോടൊപ്പം വെള്ളനാട് വി.എച്ച്.എസ്.ഇയിലെ വിദ്യാര്‍ഥികള്‍ക്ക് കുടപ്പനക്കുന്ന് കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഹാച്ചറി മാനേജ്‌മെന്റില്‍ പരിശീലനം നല്‍ക്കുന്നതിനുള്ള അനുമതിപത്രവും മന്ത്രി പ്രകാശനം ചെയ്തു.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷീല സാലി, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പ്രൊഡക്ഷന്‍ മാനേജര്‍ വിമല്‍ സേവ്യര്‍, ജോയിന്റ് ഡയറക്ടര്‍ ഗിരിധര്‍.എസ്, പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡി.ഷൈന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags :
chicks
Advertisement
Next Article