കൂർക്ക കൃഷി ചെയ്യാം, അറിയേണ്ട കാര്യങ്ങൾ
കേരളത്തിൻറെ ഭൂപ്രകൃതിയനുസരിച്ച് കൃഷിക്ക് ഏറ്റവും അനുയോജ്യമായ കിഴങ്ങുവർഗ്ഗ വിളയാണ് കൂർക്ക. ഏപ്രിൽ മാസം അവസാനത്തോടുകൂടിയാണ് കൂർക്ക കൃഷി ആരംഭിക്കേണ്ടത്. ഒരേക്കർ സ്ഥലത്തേക്ക് നടുന്നതിന് ആവശ്യമായ തലകൾ /തണ്ടുകൾ ലഭിക്കുന്നതിനായി ഏകദേശം 70 മുതൽ 80 കിലോ കിഴങ്ങ് വേണ്ടിവരുന്നു. പോഷകാംശം ധാരാളമുള്ള നീർവാർച്ചയുള്ള മണ്ണാണ് കൂർക്ക കൃഷിക്ക് അനുയോജ്യം. പി എച്ച് മൂല്യം കൂടുതലുള്ള മണ്ണിൽ വളപ്രയോഗത്തിന് രണ്ടാഴ്ച മുൻപായി ഏക്കറിന് 100 കിലോ മുതൽ 250 കിലോ വരെ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർത്തു കൊടുക്കണം.
കൂർക്ക തലകൾ 30 സെൻറീമീറ്റർ അകലത്തിൽ തടത്തിൽ കിടത്തി നടന്നതാണ് കൂടുതൽ വിളവിന് നല്ലത്. നട്ട് ഏകദേശം 45 ദിവസത്തിനു ശേഷം കളകൾ നീക്കം ചെയ്യുകയും മേൽവളമായി 26 കിലോ യൂറിയയും, 40 കിലോ പൊട്ടാഷ് വളവും ചേർത്ത് മണ്ണ് കയറ്റി കൊടുക്കണം. കൂർക്കയിൽ കീടാക്രമണ നിയന്ത്രണത്തിനായി വേപ്പെണ്ണ എമൽഷൻ ഉപയോഗിക്കാം. വേനൽക്കാലത്ത് കൃഷി സ്ഥലം ആഴത്തിൽ കിളച്ച് സൂര്യതാപീകരണത്തിന് വിധേയമാക്കുക. നിമവിരകളുടെ ആക്രമണം തടയുന്നതിനായി ഒരു കെണിവിളയായി മധുരക്കിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്. കിഴങ്ങിന്റെ മികച്ച നടീൽ വസ്തുക്കൾ ഇപ്പോൾ വെള്ളാനിക്കര പച്ചക്കറി വിഭാഗത്തിൽ ലഭ്യമാണ്.
Ph:-9188248481.
Chinese potato farming tips