ഓച്ചിറ ക്ഷീരോല്പന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ' ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ' എന്ന വിഷയത്തിൽ പരിശീലനം
ഓച്ചിറ ക്ഷീരോല്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ 2024 ഡിസംബർ 18, 19 തീയതികളിലായി 'ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ' എന്ന വിഷയത്തിൽ രണ്ടുദിവസത്തെ പരിശീലനം നടത്തുന്നു.നിലവിൽ പത്തോ അതിലധികമോ പശുക്കളെ വളർത്തുന്നവർക്കും, ക്ഷീര മേഖലയെ ഒരു സംരംഭമായി കരുതി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിശീലന പരിപാടിയുടെ ഭാഗമാകാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് പരിശീലനം പരിമിതപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് 20 രൂപ.പരിശീലനത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പും, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും കൊണ്ടുവരണം. ഈ പരിശീലനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കണ്ട നമ്പർ -8089391209
Content summery : A two-day training on the topic 'Dairy Entrepreneurship through Scientific Cow Husbandry' is being conducted at the Ochira Dairy Production Training and Development Center on December 18 and 19, 2024.