For the best experience, open
https://m.agritv.live
on your mobile browser.
Advertisement

തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

04:30 PM Feb 13, 2020 IST | Agri TV Desk

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷൂറന്‍സ്
പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാം.കേരസുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതിയിന്‍ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് രുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്
പരിരക്ഷയാണ് നല്‍കുന്നത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ബോര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്‌നീഷ്യന്‍
പരിശീലനമോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ആദ്യവര്‍ഷം ഇന്‍ഷൂറന്‍സ് തികച്ചും സൗജന്യമാണ്. അവരുടെ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം തുക മുഴുവന്‍ ബോര്‍ഡ് തന്നെ വഹിക്കും. ഇന്‍ഷൂറന്‍സ്
കാലാവധി ഒരു വര്‍ഷമാണ്. കാലാവധിക്കു ശേഷം ഗുണഭോക്താവിന്റെ വിഹിതമായ 28 രൂപ നല്‍കി പോളിസി പുതുക്കാവുന്നതാണ്. പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന അറുപത്തിയഞ്ച്
വയസ്സില്‍ താഴെയുളള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും 28 രൂപ മുടക്കി പദ്ധതിയില്‍ ഗുണഭോക്താവാകാം. നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്ത് മാറാവുന്ന 28 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്
സഹിതം അപേക്ഷകള്‍ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, എസ്.ആര്‍.വി റോഡ്, കൊച്ചി -682011 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാ ഫോമിനും, ക്ലെയിം ഫോമിനും
പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബോര്‍ഡിന്റെ ‘www.coconutboard.gov.in’ എന്ന വെബ്ബ് സൈറ്റ് സന്ദര്‍ശിക്കുകയോ 0484 - 2377266 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്‌യേണ്ടതാണ് .

Advertisement

Advertisement