കേന്ദ്ര കൃഷിമന്ത്രാലയത്തിൻ്റെ കീഴിലുള്ള നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള റിസർച്ച് ടെസ്റ്റിംഗ് ട്രെയ്നിംഗ് (ആർ.ടി.ടി) സെന്ററിൽ വച്ച് 2025 ഫെബ്രുവരി 17 മുതൽ 22 വരെയാണ് പരിശീലനം.
Advertisement
Coconut climbing training is provided under the auspices of the Coconut Development Board.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവർ ഫെബ്രുവരി 7-ന് 10 am-നും 5 pm നും ഇടയ്ക്ക് ആർ.ടി.ടി സെൻ്ററിൽ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കേണ്ടതാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തെങ്ങുകയറ്റ യന്ത്രം സൌജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2481763, 9383470314
Content summery : Coconut climbing training is provided under the auspices of the Coconut Development Board.