For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ തെങ്ങുകയറ്റ തൊഴിലാളികൾക്ക് പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ

07:16 AM Dec 25, 2024 IST | Agri TV Desk

നാളികേര വികസന ബോർഡിന്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്നീഷ്യൻമാർക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി നൽകിയിരുന്നത്. രണ്ടുലക്ഷം രൂപ വരെ ചികിത്സാ ചിലവുകൾക്കു ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്തൃ വിഹിതമായ 239 രൂപ വാർഷിക പ്രീമിയമടച്ച് ഇൻഷുറൻസ് പരിരക്ഷ നേടാവുന്നതാണ്. നാളികേര വികസന ബോർഡിന്റെ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും.

Advertisement

Coconut development Board provides Inurance coverage to farmers

കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ/ സിപിസി ഡയറക്ടർ തുടങ്ങിയവർ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോറം, വയസ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓൺലൈൻ പേയ്‌മെന്റ് സഹിതം ചെയർമാൻ, നാളികേര വികസന ബോർഡ്, കേര ഭവൻ, എസ്ആർവി റോഡ്, കൊച്ചി – 682011, വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിലോ (www.coconutboard.gov.in) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമായോ (0484-2377266) ബന്ധപ്പെടണം.

Content summery : Under the Coconut Development Board's  Scheme, coconut workers are provided with accident insurance cover of up to a maximum of Rs. 7 lakh.

Advertisement

Tags :
Advertisement