For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ജൈവ വൈവിധ്യ കോണ്‍ഗ്രസിൽ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങൾ

08:56 PM Jan 22, 2025 IST | Agri TV Desk

കോഴിക്കോട് ജില്ലയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന, 17ാംമത് ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ജില്ല, സംസ്ഥാനതല മത്സരങ്ങളില്‍ 10 മുതല്‍ 18 വയസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും, 19 മുതല്‍ 22 വയസ്സ് വരെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

Advertisement

College students can also participate in the 17th Biodiversity Congress, organized by the State Biodiversity Board

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്റ്റ് അവതരണ മത്സരത്തിലാണ് പങ്കെടുക്കാന്‍ കഴിയുക. പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, പ്രോജക്ട് അവതരണം, പുരയുടെ ജൈവവൈവിധ്യ സംരക്ഷണ അവതരണം എന്നിങ്ങനെയുള്ള നാല് ഇനങ്ങളിലായി സ്‌കൂളിലെ ജൂനിയര്‍ (10-14 വയസ്), സീനിയര്‍ വിഭാഗം (15-18 വയസ്) കുട്ടികള്‍ക്ക് മത്സരങ്ങള്‍ ഉണ്ടായിരിക്കും.   അപേക്ഷകളുടെ പകര്‍പ്പ് ഫെബ്രുവരി നാലിനകം കോഴിക്കോട് ജില്ലാ കോഡിനേറ്ററുടെ (kkddcksbb@gmail.com) ഇമെയിലിലേക്ക്  അയക്കണം. ഫോണ്‍: 9656530675.

Advertisement

Content summery  : College students can also participate in the 17th Biodiversity Congress, organized by the State Biodiversity Board in collaboration with the Department of General Education in Kozhikode district.

Tags :
Advertisement