For the best experience, open
https://m.agritv.live
on your mobile browser.
Advertisement

സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി

05:42 PM Oct 25, 2024 IST | Agri TV Desk

സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ, മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം ഉദ്ഘാടനവും 'ഗോവർധിനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ 52 കോടിയും കേരളത്തിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കും. അടുത്ത മൂന്നു വർഷക്കാലം കൊണ്ട് ഇൻഷുറൻസ് പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement

Animal Husbandry and Dairy Development Minister J. Chinchurani said that comprehensive livestock insurance scheme will be implemented in Kerala

മൃഗസംരക്ഷണ മേഖലയിലെ ഉത്പാദന മികവ് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഗോവർധിനിയെന്ന് മന്ത്രി പറഞ്ഞു. നാല് മാസത്തിനും ആറ് മാസത്തിനുമിടയിലുള്ള, തെരഞ്ഞെടുക്കുന്ന കന്നുകുട്ടികൾക്ക് 30 മാസം വരെ മികച്ച ആരോഗ്യ സുരക്ഷ നൽകും. ആവശ്യമായ തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ നൽകുകയും ചെയ്യും. 2024-25 സാമ്പത്തിക വർഷത്തിൽ 37,589 കന്നുകുട്ടികൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതിൽ 3,500 കന്നുകുട്ടികൾക്കുള്ള ആനുകൂല്യം ലഭിക്കുന്നത് കണ്ണൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
ഗോവർധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ക്ഷീരകർഷകൻ സുരേഷ്ബാബുവിന് പദ്ധതിയുടെ പാസ്ബുക്ക് നൽകി മന്ത്രി നിർവ്വഹിച്ചു.

Content summery : Animal Husbandry and Dairy Development Minister J. Chinchurani said that comprehensive livestock insurance scheme will be implemented in the state.

Advertisement

Tags :
Advertisement