For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് കടൽ കടത്താൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വരുന്നു

09:21 PM Sep 21, 2024 IST | Agri TV Desk

കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കാർഷികോല്പന്ന സംസ്കരണം നടത്തുന്ന 30 സഹകരണ ബാങ്കുകളാണ് ഈ കൺസോർഷ്യത്തിൽ ഉള്ളത്. ഇതിൽ മൂന്നു ബാങ്കുകളുടെ ഉത്പന്നങ്ങൾ ഇതിനകം കടൽ കടന്നു. ബാക്കി ബാങ്കുകളുടെ ഉൽപ്പന്നങ്ങൾ കോ-ഓപ് മാർട്ട് എന്ന ബ്രാൻഡിൽ വിദേശത്ത് സൂപ്പർമാർക്കറ്റുകളിലേക്ക് എത്തും.

Advertisement

Consortium of Co-operative Banks to procure and export agricultural products

കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകൾക്കും ഇപ്രകാരം പ്രാദേശിക വിഭവങ്ങൾക്ക് വിദേശ രാജ്യങ്ങളിലെ ആവശ്യക്കാരെ കണ്ടെത്താൻ സാധിക്കും. വർഷങ്ങൾക്ക് മുൻപ് തന്നെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി എന്ന ആശയം സാധ്യമാക്കിയിരുന്നു. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അംഗീകാരമുള്ള ലേബർട്ടറി കണ്ടെത്തി ഉൽപ്പന്നങ്ങളുടെ നിലവാര പരിശോധന നടത്തും. കർഷകരിൽ നിന്ന് കയറ്റുമതി നിലവാരം സംബന്ധിച്ച സാക്ഷ്യപത്രം വാങ്ങിയതിനു ശേഷം മാത്രമാണ് കയറ്റുമതി ചെയ്യുക. ഇതിനെല്ലാം ആവശ്യമായ തുക അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെ കണ്ടെത്താനാണ് പദ്ധതി. കാർഷിക ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് (അപെഡ)പഴം പച്ചക്കറി ഉൾപ്പെടെ ഒട്ടേറെ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ലൈസൻസ് നൽകുന്നത്. അതേസമയം സുഗന്ധവിള കയറ്റുമതിക്ക് സ്പൈസ് ബോർഡിൽ നിന്നും നാളികേരൽപന്ന കയറ്റുമതിക്ക് നാളികേര വികസന ബോർഡിൽ നിന്നും ലൈസൻസ് ലഭ്യമാവണം.

Consortium of Co-operative Banks to procure and export agricultural products

Advertisement

Tags :
Advertisement