നിയന്ത്രിത കമിഴ്ത്തി വെട്ടിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് അറിയുന്നതിന് റബർ ബോർഡിൻറെ കോൾ സെന്ററുമായി നിങ്ങൾക്ക് ബന്ധപ്പെടാം. റബറിൽ നിന്ന് ദീർഘകാലത്തേക്ക് മെച്ചപ്പെട്ട ഉൽപാദനം ലഭ്യമാവാനും, രോഗങ്ങൾ മൂലം ടാപ്പിംഗ് സാധ്യമാകാതെ വരുന്ന മരങ്ങളിൽ നിന്ന് ആദായം നേടാനും സഹായകമാകുന്ന ഒരു രീതിയാണ് നിയന്ത്രിത കമിഴ്ത്തി വെട്ട്.
Advertisement
Rubber Board Traning Program
ഇത് സംബന്ധമായ ചോദ്യങ്ങൾക്ക് 2024 ഒക്ടോബർ 30 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ റബർ ബോർഡിലെ അസിസ്റ്റൻറ് ഡെവലപ്മെൻറ് ഓഫീസർ അനിത. എസ് ഫോണിലൂടെ നിങ്ങൾക്ക് മറുപടി നൽകും. കോൾ സെൻറർ നമ്പർ 0481-2576622