കേരളത്തിലെ കാർഷിക കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തുന്നതിനുള്ള സർവ്വേയുടെ വിവരശേഖരണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കും
സംസ്ഥാനത്തെ കർഷകരുടെ പരിത:സ്ഥിതി സാഹചര്യം, വരുമാനം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നതിനായി കൃഷിവകുപ്പും സാമ്പത്തിക സ്ഥിതി വിവരണ വകുപ്പും സംയുക്തമായി നടത്തുന്ന Situation Assessment Survey on Agriculture Households in Kerala 2024-25 എന്ന സർവ്വേ 2024 നവംബർ മാസം ഒന്നാം തീയതി മുതൽ ആരംഭിച്ചിട്ടുണ്ട്.
ഡിസംബർ മാസത്തോടെ വിവരശേഖരണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.പിന്നെ കേരളത്തിലെ ഗ്രാമീണ മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത 152 സാമ്പിൾ വാർഡുകളിൽ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഈ സർവേയിൽ പൂർണമായും ശാസ്ത്രീയ മാർഗങ്ങളിലൂടെ തിരഞ്ഞെടുത്ത 152 വിവരങ്ങൾ ശേഖരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിലൂടെ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെയും കൃഷിവകുപ്പിലെയും ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത് അതിനാൽ വിവരശേഖരണത്തിനായി സമീപിക്കുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ടതുണ്ട്.
Content summery : Data collection for the survey to assess the situation of agricultural households in Kerala will be completed by December.