തക്കാളി ചെടി പെട്ടെന്ന് വാടി കരിഞ്ഞ് നിൽക്കുന്നു? ഇതാണ് കാരണം; പ്രതിരോധ മാർഗങ്ങളിതാ..
കരുത്തോടെ വളർന്ന് , പ്രതീക്ഷയേകിയ തക്കാളി ചെടി പെട്ടെന്നൊരു സുപ്രഭാതത്തിൽ വാടി നിൽക്കുന്നു. എന്തൊക്കെ ചെയ്താലും ചെടിയെ രക്ഷിക്കാൻ സാധിക്കാതെ വരുന്നു. ബാക്ടീര പകർത്തുന്ന വാട്ടരോഗമാണിത്. അമ്ലത കൂടുതലുള്ള കേരളത്തിലെ മണ്ണില്‍ ഈ രോഗം വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വാട്ടരോഗത്തെ പ്രതിരോധിക്കാൻ അഞ്ച് മാർഗങ്ങളിതാ..
1. വെള്ളക്കെട്ടുണ്ടായിരുന്ന മണ്ണില്‍ തക്കാളി നടാതിരിക്കുക.
2. മണ്ണിലെ pH മൂല്യം 7 - 7.5 ആണ് തക്കാളിച്ചെടിക്ക് അഭികാമ്യം. മണ്ണൊരുക്കുമ്പോള്‍ കുമ്മായം / ഡോളോമൈറ്റ് നിര്‍ബന്ധമായും ചേര്‍ക്കുക.
3. രോഗം ബാധിച്ച ചെടികളില്‍നിന്നുള്ള വിത്തുകള്‍ പാകാനെടുക്കാതിരിക്കുക
4. ബ്ലീച്ചിങ് പൊടി 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി രോഗം തുടങ്ങിയയുടനെ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. Streptomycin 500 mg ഒരു ഗുളിക 3 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനിയും ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. രോഗബാധ തടയാനായി അടുത്തുള്ള ചെടികളിലും ഇത് ചെയ്യുക.
5. രോഗം കണ്ടയുടനെ ചെടി നില്‍ക്കുന്ന ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ 5 ഗ്രാം സ്ട്രെപ്ടോമൈസിന്‍ സള്‍ഫേറ്റ് മണ്ണ് നനയാന്‍മാത്രം പാകത്തിനുള്ള വെള്ളത്തില്‍ കലക്കിയൊഴിച്ചാല്‍ ചെടി രക്ഷപ്പെട്ടേക്കാം.
disease in tomato plant