കമുക് സീസൺ എത്തി, ഒപ്പം രോഗബാധയും; അറിയാം ഇക്കാര്യങ്ങൾ
കമുകും അടയ്ക്കയും കേരളത്തിൽ അപ്രത്യക്ഷമാകുകയാണ്. അടയ്ക്കയുടെ ഉത്പാദനം കുറഞ്ഞതോടെ വിലയും വർദ്ധിച്ചു. അടയ്ക്കയുടെ സീസണാണ് നിലവിൽ. രോഗബാധയാണ് വിളവെടുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന കാരണം. രോഗങ്ങളും അവയെ തടയാനുള്ള മാർഗങ്ങളുമിതാ..
കൂമ്പ് ചീയൽ രോഗമാണ് പ്രധാനമായും കമുകിനെ ബാധിക്കുന്ന പ്രധാന രോഗം.
നാമ്പോലകൾ മഞ്ഞനിറത്തിലാവുകയും പിന്നീട് വരുന്ന നാമ്പും അതിന് ചുറ്റുമുള്ള ഭാഗം അഴുകുകയും ചെയ്യുന്നതാണ് കൂമ്പ് ചീയൽ. രോഗബാധിതമായ മരങ്ങൾ നശിപ്പിക്കുന്നതാണ് പ്രതിരോധ മാർഗം. മണ്ട ചീയലാണ് മറ്റൊന്ന്. പുറം പാളികൾ വാടുകയും പിന്നീട് മഞ്ഞ നിറം വീണ് ഉള്ളിലേക്ക് വ്യാപിക്കുന്നതാണ് ഈ രോഗം.
കായ്കൾ അഴുകി കൊഴിയുന്ന അവസ്ഥയാണ് മഹാളി. അടയ്ക്കയുടെ ഞെടുപ്പ് ഭാഗം നനഞ്ഞ് ജീർണിച്ച അവസ്ഥയും അടയ്ക്കയുടെ ഉൾഭാഗം വിവർണമായും കാണപ്പെടും. രോഗബാധയേറ്റ ഭാഗം നശിപ്പിക്കുക. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം കുലകളിൽ തളിക്കുക.
Diseases in Areca palm