For the best experience, open
https://m.agritv.live
on your mobile browser.
Advertisement

താറാവ് കൃഷി നടത്താന്‍ ആലപ്പുഴയിലെത്തിയ പാലക്കാട്ടുകാരന്‍ ഹനീഫ

06:12 PM Mar 30, 2022 IST | Agri TV Desk

കായല്‍പരപ്പും താറാവുകളുമൊന്നും ഒരു പാലക്കാടുകാരന് അത്ര പരിചതമായ സംഗതികളല്ല. താറാവ് കൃഷി പ്രത്യേകിച്ചും. എന്നാല്‍ പാലക്കാട് എടത്തനാട്ടുകരക്കാരനായ മുഹമ്മദ് ഹനീഫ പ്രവാസ ജീവിതത്തിന് ശേഷം താറാവ് കൃഷിയെന്ന ലക്ഷ്യവുമായാണ് നാല് വര്‍ഷം മുന്‍പ് ആലപ്പുഴ അരൂരില്‍ എത്തിയത്.

Advertisement

കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമാണ് താറാവ് വളര്‍ത്തലിന് സാധ്യതകള്‍ എന്ന് കണ്ടായിരുന്നു ഈ പറിച്ചുനടല്‍. ഒരു താറാവ് ഫാമിലായിരുന്നു തുടക്കം. ഇപ്പോഴത് മൂന്നെണ്ണത്തില്‍ എത്തി നില്‍ക്കുന്നു. ശ്രദ്ധയോടെ പരിചരിക്കാനും സമയംമാറ്റിവയ്ക്കാനും തയ്യാറാണെങ്കില്‍ താറാവ് കൃഷിയില്‍ ആര്‍ക്കും വിജയിക്കാനാകുമെന്ന് കാണിച്ച് തരികയാണ് ഹനീഫ.

ആദ്യഘട്ടത്തില്‍ പാലക്കാട് താറാവ് കൃഷി ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് വിജയം കണ്ടില്ല. അങ്ങനെയാണ് കുട്ടനാടിന്റെ സാധ്യതകള്‍ തേടിയത്.
താറാവുകളുടെ പരിചരണ കാര്യത്തില്‍ വലിയശ്രദ്ധ പുലര്‍ത്തണം.

Advertisement

പൂര്‍ണസമയം കൂടെയില്ലെങ്കിലും സുഹൃത്ത് അന്‍വറും ഈ സംരംഭത്തില്‍ ഹനീഫയ്ക്ക് ഒപ്പമുണ്ട്. താറാവ് കൃഷിയിലേക്ക് ഇറങ്ങിയ ശേഷം പ്രവാസ ജീവിതത്തിലേക്ക് തിരികെ പോകുന്നതിനെ കുറിച്ച് ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല. തന്റെ സംരംഭം വികസിപ്പിച്ചെടുക്കുക എന്നത് മാത്രമാണ് അദ്ദേഹം സ്വപ്നം കാണുന്നത്.

Tags :
Advertisement