For the best experience, open
https://m.agritv.live
on your mobile browser.
Advertisement

വഴുതനകൃഷിയും ഇലവാട്ടവും

06:18 PM Dec 26, 2024 IST | Agri TV Desk

അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. കാലവര്‍ഷാരംഭമാണ് വഴുതന കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച കൂടകളില്‍ പാകണം. ദിവസേന ചെറിയതോതില്‍ നനനയ്ക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ വഴുതന മുളച്ച് തൈകള്‍ വളര്‍ന്നുതുടങ്ങും.

Advertisement

മഴക്കാലാരംഭത്തോടെ തൈകള്‍ സൂക്ഷ്മതയോടെ ഇളക്കിയെടുത്ത് നടാം. നല്ലവെയില്‍ ലഭിക്കുന്ന സ്ഥലത്ത് ഉണക്കിപ്പൊടിച്ച ചാണകമോ ജൈവവളമോ ചേര്‍ത്തെടുത്ത തടമാണ് നടാന്‍ അനുയോജ്യം.രണ്ടുമാസംകൊണ്ട് വഴുതനച്ചെടികള്‍ കായ്ഫലം തന്നുതുടങ്ങും. ഒരടി നീളമുള്ള വലിയ കായ്കളാണ് നാടന്‍ നീലവഴുതനയ്ക്കുണ്ടാവുക. ഒരു മാസത്തിനുള്ളില്‍ ഇവ വിളവെടുത്ത് തുടങ്ങാം.

Advertisement

വഴുതനകൃഷി നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലവാട്ടം. ഇതിന്റെ പ്രാഥമിക ലക്ഷണായി കണ്ടുവരുന്നത് ഇലകളിലെ ഇളംമഞ്ഞ നിറത്തിലുള്ള പൊട്ടുകളാണ്. തുടര്‍ന്ന് ഇല കരിഞ്ഞ് കൊഴിയുകയും ചെയ്യും. ഇലകള്‍ മുരടിച്ചുപോവുകയും ചെയ്യും. കോപ്പര്‍ ഓക്‌സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് രോഗ ശമനത്തിന് സഹായകരമാകും.ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായാല്‍ വേപ്പെണ്ണ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

Content summery : Egg plant farming tips

Tags :
Advertisement