For the best experience, open
https://m.agritv.live
on your mobile browser.
Advertisement

ഭൂരേഖ വിവരങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ; രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം 'എന്റെ ഭൂമി ' പോർട്ടൽ ഉദ്ഘാടനം ഇന്ന്

05:43 PM Oct 21, 2024 IST | Agri TV Desk

റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന 'എന്റെ ഭൂമി' സംയോജിത പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന്  വൈകുന്നേരം 6.00 മണിക്ക് മുഖ്യമന്ത്രി  പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷനാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. റവന്യൂ, രജിസ്ട്രേഷൻ, സർവെ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് യാഥാർത്ഥ്യമാകുന്നത്.

Advertisement

ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്‌കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ എന്റെ ഭൂമി പോർട്ടൽ വഴി ലഭിക്കും. വിവിധ ഓഫീസുകൾ സന്ദർശിക്കാതെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കാനാകും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ്ണ സംരക്ഷണം ലഭിക്കും.

Advertisement

കാസർഗോഡ് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവെ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. ഭൂരേഖാവിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവെ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാർസലുകളിലായി 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ ഇതിനോടകം പൂർത്തിയായി.

Content summery : Country's First Comprehensive Land Information Digital System 'Ente Bhumi' Portal Launched Today

Tags :
Advertisement