For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

04:53 PM Jun 19, 2025 IST | Agri TV Desk

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റും സർവകലാശാലയും ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Advertisement

Entrepreneur investor forum to be organized at Kerala Agricultural University tomorrow

ഏകദിന കൂട്ടായ്മയുടെ ഉദ്ഘാടനം സർവകലാശാല വൈസ് ചാൻസിലറും കാർഷിക ഉത്പാദന കമ്മീഷണറുമായ ഡോ. ബി അശോക് നിർവഹിക്കും. 'കാർഷിക മേഖലയിലെ സംരംഭക നിക്ഷേപക സഹകരണവും പങ്കാളിത്തവും' എന്നതാണ് വിഷയം. സംരംഭകരെയും നിക്ഷേപകരെയും സംരംഭകത്വ വികസന മേഖലയിലെ വിദഗ്ധരെയും അണിനിരത്തിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നിലവിലെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ പരിധികളും, ഉൽപാദന വിളവെടുപ്പാനന്തര മേഖലകളിലെ നൂതനതത്വം എന്നിവ ആസ്പദമാക്കി പാനൽ ചർച്ചയും, വിദഗ്ധരായുള്ള സംവാദവും കൂട്ടായ്മയിൽ സംഘടിപ്പിക്കും.

Advertisement

Tags :
Advertisement