For the best experience, open
https://m.agritv.live
on your mobile browser.
Advertisement

കൃഷിഭൂമി നൽകിയാൽ പണം, നവോത്ഥാൻ പദ്ധതിയിലേക്ക് താല്പര്യപത്രം ക്ഷണിച്ചു

05:12 PM Oct 15, 2024 IST | Agri TV Desk

നവോത്ഥാൻ പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവടുമകൾ എന്നിവരിൽ നിന്ന് സംസ്ഥാന കൃഷി വകുപ്പ് താല്പര്യപത്രം ക്ഷണിച്ചു. കേരളത്തിൽ കാർഷികയോഗ്യമായ, എന്നാൽ വിവിധ കാരണത്താൽ തരിശ് കിടക്കുന്ന സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമായിട്ടുള്ള പദ്ധതിയാണ് നവോത്ഥാൻ. ഫെബ്രുവരിയോടെ സംസ്ഥാന അടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. വിദഗ്ധസമിതി കൃഷിക്ക് അനുയോജ്യമായ ഭൂമിയും കർഷകരെയും കണ്ടെത്തും.

Advertisement

Navotthan project

തെരഞ്ഞെടുക്കുന്ന കർഷകർക്ക് വിശദമായ രൂപരേഖയും ചെലവും സഹിതം സമർപ്പിച്ച് ടെൻഡറിൽ പങ്കെടുക്കാം. ഭൂവടമകൾക്ക് ടെൻഡറിലൂടെ നിശ്ചിത തുക ലഭിക്കും. എത്ര ഭൂമി, എത്ര കാലത്തേക്ക് നൽകാൻ കഴിയും എന്നത് രേഖകളും മറ്റു വിവരങ്ങളും സഹിതം അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം നൽകണം. ഭൂവടമകളും കർഷകരും 750 രൂപയാണ് അടക്കേണ്ടത്. ബാധ്യതകൾ ഇല്ലാത്തതും കയ്യേറ്റം അല്ലാത്തതുമായ ഭൂമി ആയിരിക്കണം അത്. നികുതി അടച്ചിരിക്കണം. കേസിൽ ഉൾപ്പെട്ട ഭൂമിയാകരുത്. റോഡിൽനിന്ന് എളുപ്പത്തിൽ എത്താൻ കഴിയണം. വെള്ളം, വൈദ്യുതി എന്ന സൗകര്യങ്ങൾ കൃഷിയിടത്തിൽ ഉണ്ടാകണം. ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, കൃഷിക്കൂട്ടങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, സ്റ്റാർട്ട്പ്പുകൾ, യുവജനങ്ങൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. കൃഷി ചെയ്യാൻ ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും നൽകും. ഡിജിറ്റൽ കൃഷി ഉപകരണങ്ങൾ, മൊബൈൽ ആപ്പ്,ഇ -മാർക്കറ്റ് കണ്ടെത്തൽ എന്നിവയിലും വകുപ്പ് സഹായം നൽകും. കയറ്റുമതി കൂടി ലക്ഷ്യമാക്കി പഴം, പച്ചക്കറി, മറ്റു വാണിജ്യവിളകൾ എന്നിവ കൃഷി ചെയ്യാൻ താല്പര്യമുള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യപ്പെട്ട ഭൂമിയിൽ മികച്ച സാങ്കേതിക സഹായത്തോടെ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനുള്ള അവസരമാണ് ഈ താല്പര്യ പത്രത്തിലൂടെ കൈവന്നതെന്ന് കാർഷിക ഉത്പാദന കമ്മീഷണർ ബി. അശോക് കുമാർ കാബ്കോ ഓഫീസിൽ നടന്ന യോഗത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ട ലിങ്ക് http://nawodhan.kabco.co.in/eoi-registration

Content summery : Expression of interest (EOI)  has been invited for the navotthan project

Advertisement

Tags :
Advertisement