പഴം- പച്ചക്കറി വിപണി വിലയിൽ കർഷകർക്ക് ലഭിക്കുന്നത് 40 ശതമാനത്തിൽ താഴെ
പഴം പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് കർഷകർക്ക് വിപണി വിലയുടെ 40% തുക മാത്രമാണ് ലഭിക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ പ്രവർത്തന റിപ്പോർട്ട്. ബാക്കി 60% തുകയും ഇടനിലക്കാരും ചില്ലറ വില്പനക്കാരുമാണ് സ്വന്തമാക്കുന്നത്. ആർബിഐയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമി ആൻഡ് പോളിസി റിസർച്ച് ആണ് ഈ പ്രവർത്തനരേഖ തയ്യാറാക്കിയത്. അതേസമയം ക്ഷീര- പൗൾട്രി കൃഷികളിലെ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷീരമേഖലയിൽ ഉപഭോക്ത വിലയുടെ 70% വരെയും, മുട്ട കൃഷിയിൽ 75% വരെയും തുക കർഷകർക്ക് ലഭിക്കുന്നുണ്ട്. ഇറച്ചിക്കോഴി കൃഷിയിൽ ഇത് 56% വരെയാണ്. കർഷകർക്ക് തുച്ഛമായ വില ലഭിക്കുന്നത് വാഴപ്പഴം, മുന്തിരി,മാമ്പഴം, തക്കാളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ കൃഷികളിൽ ആണ്. ഇതിന് പരിഹാരമായി ദേശീയതലത്തിൽ ഓൺലൈൻ നാഷണൽ അഗ്രികൾച്ചറൽ വിപണികൾ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content summery : According to Reserve Bank of India working report, farmers are getting only 40% of the market price for fruit and vegetable products